ഒന്നും പറയാനില്ല.
അല്ലെങ്കിലും പരാജിതന്റെ
കഥ ആർക്ക് കേൾക്കണം.
വിജയങ്ങളുടെ, കീഴടക്കലുകളുടെ
കഥ കേൾക്കാനല്ലെ എല്ലാർക്കും ആഗ്രഹം.
ഒരോ വിജയകഥകളിലൂടെയും നാം നമ്മിലെ
പരാജിതനെ മറക്കാൻ ശ്രമിക്കുകയല്ലെ.
അല്ലെങ്കിലും പണത്തിനും പ്രണയത്തിനും
സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള
ഒരോ വിജയങ്ങളിലും നാം പരാജയപ്പെടുകയല്ലെ.
ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്
ഞാൻ എന്താണീ പുലമ്പുന്നതെന്നാവും.
ഇതൊരു പരാജിതന്റെ ആത്മഗതം.
ജീവിതത്തിൽ പലവട്ടം പരാജയപ്പെട്ടവന്റെ ആത്മഗതം.
അമാവാസകാലം കഴിഞ്ഞെന്ന് കരുതിയതാണ്.
പാതിവിടർന്ന ചന്ദ്രന്റെ അരണ്ടവെളിച്ചം
മനസ്സിലെ അന്ധകാരത്തിൽ തെളിഞ്ഞു തുടങ്ങിയതാണ്.
പ്രതീക്ഷ നേർത്ത മഴയായി പെയ്ത് തുടങ്ങിയിരുന്നു
പക്ഷെ മെല്ലെ മെല്ലെ മഴ ഉറയ്ക്കുകയായിരുന്നു.
മെല്ലെ മെല്ലെ അത് പേമരിയാവുകയായിരുന്നു.
കാർമ്മേഘങ്ങൾ ആശ്വാസത്തിന്റെ
വെളിച്ചത്തെ മറയ്ക്കുകയായിരുന്നു.
പെയ്തിറങ്ങിയ പേമാരിയിലും വെള്ളപ്പൊക്കത്തിലും
പ്രത്യാശയുടെ പുതുനാമ്പുകൾ
ഒലിച്ച് പോകുകയായിരുന്നു.
ഒടുവിൽ വീണ്ടും തനിച്ചായപ്പോൾ,
തകർന്നടിഞ്ഞ പ്രതീക്ഷകൾക്ക് നടുവിൽ
തനിച്ചാകുമ്പോൾ, മനസ്സിൽ പടരുന്ന
മരവിപ്പ് മാത്രം, പലവട്ടം പരാജയം
ഏറ്റുവാങ്ങിയവന്റെ നിസ്സംഗത മാത്രം.
അമാവാസകാലം ഒരിക്കലും കഴിയില്ലെന്ന,
പ്രതീക്ഷകൾ വെറും മരീചികയാണെന്ന തിരിച്ചറിവ് മാത്രം.
അല്ലെങ്കിലും പരാജിതന്റെ
കഥ ആർക്ക് കേൾക്കണം.
വിജയങ്ങളുടെ, കീഴടക്കലുകളുടെ
കഥ കേൾക്കാനല്ലെ എല്ലാർക്കും ആഗ്രഹം.
ഒരോ വിജയകഥകളിലൂടെയും നാം നമ്മിലെ
പരാജിതനെ മറക്കാൻ ശ്രമിക്കുകയല്ലെ.
അല്ലെങ്കിലും പണത്തിനും പ്രണയത്തിനും
സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള
ഒരോ വിജയങ്ങളിലും നാം പരാജയപ്പെടുകയല്ലെ.
ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്
ഞാൻ എന്താണീ പുലമ്പുന്നതെന്നാവും.
ഇതൊരു പരാജിതന്റെ ആത്മഗതം.
ജീവിതത്തിൽ പലവട്ടം പരാജയപ്പെട്ടവന്റെ ആത്മഗതം.
അമാവാസകാലം കഴിഞ്ഞെന്ന് കരുതിയതാണ്.
പാതിവിടർന്ന ചന്ദ്രന്റെ അരണ്ടവെളിച്ചം
മനസ്സിലെ അന്ധകാരത്തിൽ തെളിഞ്ഞു തുടങ്ങിയതാണ്.
പ്രതീക്ഷ നേർത്ത മഴയായി പെയ്ത് തുടങ്ങിയിരുന്നു
പക്ഷെ മെല്ലെ മെല്ലെ മഴ ഉറയ്ക്കുകയായിരുന്നു.
മെല്ലെ മെല്ലെ അത് പേമരിയാവുകയായിരുന്നു.
കാർമ്മേഘങ്ങൾ ആശ്വാസത്തിന്റെ
വെളിച്ചത്തെ മറയ്ക്കുകയായിരുന്നു.
പെയ്തിറങ്ങിയ പേമാരിയിലും വെള്ളപ്പൊക്കത്തിലും
പ്രത്യാശയുടെ പുതുനാമ്പുകൾ
ഒലിച്ച് പോകുകയായിരുന്നു.
ഒടുവിൽ വീണ്ടും തനിച്ചായപ്പോൾ,
തകർന്നടിഞ്ഞ പ്രതീക്ഷകൾക്ക് നടുവിൽ
തനിച്ചാകുമ്പോൾ, മനസ്സിൽ പടരുന്ന
മരവിപ്പ് മാത്രം, പലവട്ടം പരാജയം
ഏറ്റുവാങ്ങിയവന്റെ നിസ്സംഗത മാത്രം.
അമാവാസകാലം ഒരിക്കലും കഴിയില്ലെന്ന,
പ്രതീക്ഷകൾ വെറും മരീചികയാണെന്ന തിരിച്ചറിവ് മാത്രം.
പ്രതീക്ഷകൾ ഒരോ മഴയായ് തെന്നാലായ് വരും
ReplyDeleteപേമാരിയാകുമ്പോഴാ .പ്രശ്നം.. ഷാജു :-)
Deleteആശംസകള്
ReplyDelete:-)
Delete