യാത്രയാകാന്‍ സമയമായി.
കടമകള്‍ തീര്‍ക്കാന്‍ അനുവദിക്കാതെ,
മരണം അവളെ കാത്തിരിക്കുന്നു.
ഓരോ നിമിഷവും ഭാരമേറിവരുന്നു.
താളം തെറ്റിയ ഹൃദയത്തിന്
ഇനിയും ഈ ഭാരം താങ്ങാനാവില്ല.
ബാല്യം വിട്ടകലാത്ത മക്കള്‍,
കട്ടിലിനരികില്‍ ഒന്നുമറിയാതെ കലപില കൂട്ടുമ്പോള്‍
ഹൃദയത്തിൽ ഒരു നീറ്റൽ പിന്നെയും.
ഹൃദയത്തിന്റെ താളം തെറ്റിയതോടെ
ജീവിതത്തിന്റെ താളവും തെറ്റി.
ഒരു ഭാരമായ് താനും മക്കളും.
അയാള്‍ പുതിയ സ്വര്‍ഗം തേടിപ്പോയപ്പോഴും വെറുക്കാനായില്ല.
ആദ്യമായി തൊട്ടറിഞ്ഞ പുരുഷനെ അവൾ മറക്കുവതെങ്ങിനെ.
അവസാനമായി ഒരു നോക്ക് കാണാൻ തുടിക്കുന്നു ഹൃദയം.
മരണം കൈയെത്തും ദൂരത്ത് കാത്തിരിക്കുന്നു.
ജീവിച്ച് കൊതി തീർന്നില്ല.
മക്കളെ ലാളിച്ച് കൊതി തീർന്നിട്ടില്ല.
ബാല്യം വിട്ടകലാത്ത മക്കൾ,
വൃദ്ധരായ മാതാപിതാക്കള്‍,
കൈപിടിച്ച് കരയുന്ന കുഞ്ഞനുജന്..
എങ്കിലും യാത്രയാകാൻ സമയമായി.
യാത്രയാകാൻ സമയമായി.
സമയമായി.
കടമകള്‍ തീര്‍ക്കാന്‍ അനുവദിക്കാതെ,
മരണം അവളെ കാത്തിരിക്കുന്നു.
ഓരോ നിമിഷവും ഭാരമേറിവരുന്നു.
താളം തെറ്റിയ ഹൃദയത്തിന്
ഇനിയും ഈ ഭാരം താങ്ങാനാവില്ല.
ബാല്യം വിട്ടകലാത്ത മക്കള്‍,
കട്ടിലിനരികില്‍ ഒന്നുമറിയാതെ കലപില കൂട്ടുമ്പോള്‍
ഹൃദയത്തിൽ ഒരു നീറ്റൽ പിന്നെയും.
ഹൃദയത്തിന്റെ താളം തെറ്റിയതോടെ
ജീവിതത്തിന്റെ താളവും തെറ്റി.
ഒരു ഭാരമായ് താനും മക്കളും.
അയാള്‍ പുതിയ സ്വര്‍ഗം തേടിപ്പോയപ്പോഴും വെറുക്കാനായില്ല.
ആദ്യമായി തൊട്ടറിഞ്ഞ പുരുഷനെ അവൾ മറക്കുവതെങ്ങിനെ.
അവസാനമായി ഒരു നോക്ക് കാണാൻ തുടിക്കുന്നു ഹൃദയം.
മരണം കൈയെത്തും ദൂരത്ത് കാത്തിരിക്കുന്നു.
ജീവിച്ച് കൊതി തീർന്നില്ല.
മക്കളെ ലാളിച്ച് കൊതി തീർന്നിട്ടില്ല.
ബാല്യം വിട്ടകലാത്ത മക്കൾ,
വൃദ്ധരായ മാതാപിതാക്കള്‍,
കൈപിടിച്ച് കരയുന്ന കുഞ്ഞനുജന്..
എങ്കിലും യാത്രയാകാൻ സമയമായി.
യാത്രയാകാൻ സമയമായി.
സമയമായി.
ഇപ്പോള്‍ മരണത്തെ ക്കുറിച്ച് ചിന്തിയ്ക്കാനേ
ReplyDeleteപാടില്ലാ....
ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിയ്ക്കൂ....
ആശംസകള്‍
ഇത് എന്റ്റെ ഒരു സുഹൃത്തിന്റ്റെ അനുഭവമാണ് അകുകാക്കു...
Delete