ഞാൻ മുഖപുസ്തകത്തിന്റെ താളുകളിൽ
സൗഹൃദത്തിന്റെ മുഖങ്ങൾ തേടിനടന്ന കാലം.
ഇതൊരു സൗഹൃദത്തിന്റെ കഥ,
സൗഹൃദം
എന്നും ഒരു കൗമാരക്കാരൻ
ജീവിതം കരുപ്പിടിപ്പിക്കുന്ന തത്രപ്പാടിൽ
കൗമാരത്തിലെ ബൃഹത്തായ സൗഹൃദങ്ങൾ
ഒരോന്നായി
കൈവിരലുകൾക്കിടയിലൂടെ ഒഴുകിപ്പോയി.
സർക്കാർ ജീവിതത്തിന്റെ മരവിപ്പിനിടയിൽ
കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ
തുറന്നുകിട്ടിയ സൗഹൃദങ്ങളുടെ ഒരു മായിക ലോകം.
ഒത്തിരി സുഹൃത്തുക്കൾ സൗഹൃദത്തിന്റെ സായന്തനങ്ങൾ.
മെല്ലെമെല്ലെ ആ സത്യത്തിന്റെ തണുപ്പ് അരിച്ചിറങ്ങി.
ഏറെയും പൊയ്മുഖങ്ങളാണ്.
ഒരു പൊയ്മുഖം കെട്ടിയാടാൻ താൽപര്യമില്ലാത്തതിനാൽ ഒടുവിൽ ആ കൂട്ടം വിട്ടുനിന്നു.
നാളുകൾക്ക് ശേഷം മുഖപുസ്തകം
നമ്മുടെ ജീവിതത്തിൽ അന്തസ്സിന്റെ ചിഹ്നമായ് കടന്നുവന്നു.
അന്തസ്സിനായ് ഞാനും സ്വന്തമാക്കി ഒരു താൾ.
ഇടവേളകൾ ആനന്ദകരമാക്കാൻ മുഖപുസ്തകത്തിൽ
കയറിയിറങ്ങി നടന്ന നാളുകൾ.
സൈബർ സൗഹൃദങ്ങളുടെ ആഴമില്ലായ്മ മനസ്സിലാക്കിയിരുന്നതിനാൽ,
ഒരകലങ്ങളിൽ മാത്രമായിരുന്നു എന്റെ യാത്രകൾ.
പൊടുന്നനെയായിരുന്നു അവൻ
എന്റെ ഇടവേളകളിലേക്ക് കടന്നുവന്നത്.
എന്നെപ്പൊലെതന്നെ സൈബർ സൗഹൃദങ്ങളെ
അവിശ്വാസത്തോടെ നോക്കിക്കണ്ടവൻ.
മെല്ലെ മെല്ലെ ഞാൻ തിരിച്ചറിയുകയായിരുന്നു,
ഞങ്ങൾ ഒരേ യാനത്തിലെ യത്രക്കാരാണെന്ന്.
രാക്ഷസഭാവങ്ങൾക്ക് പിന്നിലെ നന്മകൾ തിരിച്ചറിയുകയായിരുന്നു.
കാണാപ്പുറത്ത്, ഏഴു സാഗരങ്ങൾക്കപ്പുറത്ത്,
ഭൗതിക ലാഭങ്ങൾക്കും സ്വാർത്ഥതകൾക്കുമപ്പുറത്ത്,
ഒരു സഹോദരനായി, ഒരു സുഹൃത്തായി, ഒരു കൈത്താങ്ങായി
അവൻ എന്റെ പ്രിയസ്നേഹിതൻ...

No comments:
Post a Comment