നിന്റെ സ്വപ്നങ്ങളിൽ നിന്ന്‍
ഞാന്‍ ഇന്ന് പടിയിറങ്ങുന്നു.
ഇനിയെന്‍റെ പ്രഭാതങ്ങളിൽ
മഞ്ഞുതുള്ളികളുടെ സാന്ത്വനമില്ല.
ഇനിയെന്‍റെ പകലുകളിൽ
നീലാകാശത്തിന്‍റെ അഭയമില്ല.
ഇനിയെന്‍റെ സായന്തനങ്ങളിൽ
സുവർണ്ണശോഭയുടെ മോഹങ്ങളില്ല.
ഇനിയെന്‍റെ ഇരവുകൾക്ക്
നക്ഷത്രശോഭയുടെ സ്വപ്നങ്ങളില്ല.
ഇനിയെനിക്ക് ഇരുളടഞ്ഞ പ്രഭാതങ്ങളും,
സംഗീതമില്ലാത്ത പകലുകളും,
വർണങ്ങളില്ലാത്ത സന്ധ്യകളും,
നക്ഷത്രങ്ങളില്ലാത്ത രാത്രികളും സ്വന്തം.
നിന്‍റെ ഓർമ്മകളില്ലാത്ത
ഒരിരുണ്ട താഴ്‌വരയിലേക്ക്
നിന്‍റെ സ്വപ്നങ്ങളിൽ നിന്ന്
ഞാൻ പടിയിറങ്ങുന്നു.
അമർത്തിചുംബിച്ച നിൻ
ചുണ്ടുകളിൽ ഞാൻ
ഉപേക്ഷിക്കുന്ന ലഹരി
നീ മറക്കുവതെങ്ങനെ.
നിന്‍റെ മനസ്സിൽ ഞാൻ
കോറിയിട്ട ചുംബനത്തിന്‍റെ
മദപ്പാടുകൾ നീ
മായ്ക്കുവതെങ്ങനെ.
എൻ കരസ്പർശ്ശം നിന്‍റെ
മാറിൽ വരച്ചിട്ട ചിത്രങ്ങൾ
നീ മറയ്ക്കുവതെങ്ങനെ.
നിന്റെ ഉന്മാദ ലഹരിയുള്ള
സ്വപ്നങ്ങളിൽ നിന്ന്
ഞാൻ പടിയിറങ്ങുന്നു.
ഞാന്‍ ഇന്ന് പടിയിറങ്ങുന്നു.
ഇനിയെന്‍റെ പ്രഭാതങ്ങളിൽ
മഞ്ഞുതുള്ളികളുടെ സാന്ത്വനമില്ല.
ഇനിയെന്‍റെ പകലുകളിൽ
നീലാകാശത്തിന്‍റെ അഭയമില്ല.
ഇനിയെന്‍റെ സായന്തനങ്ങളിൽ
സുവർണ്ണശോഭയുടെ മോഹങ്ങളില്ല.
ഇനിയെന്‍റെ ഇരവുകൾക്ക്
നക്ഷത്രശോഭയുടെ സ്വപ്നങ്ങളില്ല.
ഇനിയെനിക്ക് ഇരുളടഞ്ഞ പ്രഭാതങ്ങളും,
സംഗീതമില്ലാത്ത പകലുകളും,
വർണങ്ങളില്ലാത്ത സന്ധ്യകളും,
നക്ഷത്രങ്ങളില്ലാത്ത രാത്രികളും സ്വന്തം.
നിന്‍റെ ഓർമ്മകളില്ലാത്ത
ഒരിരുണ്ട താഴ്‌വരയിലേക്ക്
നിന്‍റെ സ്വപ്നങ്ങളിൽ നിന്ന്
ഞാൻ പടിയിറങ്ങുന്നു.
അമർത്തിചുംബിച്ച നിൻ
ചുണ്ടുകളിൽ ഞാൻ
ഉപേക്ഷിക്കുന്ന ലഹരി
നീ മറക്കുവതെങ്ങനെ.
നിന്‍റെ മനസ്സിൽ ഞാൻ
കോറിയിട്ട ചുംബനത്തിന്‍റെ
മദപ്പാടുകൾ നീ
മായ്ക്കുവതെങ്ങനെ.
എൻ കരസ്പർശ്ശം നിന്‍റെ
മാറിൽ വരച്ചിട്ട ചിത്രങ്ങൾ
നീ മറയ്ക്കുവതെങ്ങനെ.
നിന്റെ ഉന്മാദ ലഹരിയുള്ള
സ്വപ്നങ്ങളിൽ നിന്ന്
ഞാൻ പടിയിറങ്ങുന്നു.