Tuesday, 26 March 2013

ഓർമ്മ മരം.

മനസ്സിന്റെ മുറ്റത്ത്‌
ഒരു മരം നിൽക്കുന്നുണ്ട്‌.
ഒരു ഓർമ്മ മരം.

ചിലപ്പോൾ അത്‌ 
പൂത്തുലഞ്ഞ 
കണിക്കൊന്ന പോലെ
പ്രകാശം പരത്താറുണ്ട്‌..

ചിലപ്പൊഴൊക്കെ അത്‌
വർഷകാലത്തെ മാന്തളിരിൽ

 നിന്നെന്ന പോലെ
കണ്ണീർ പൊഴിക്കാറുണ്ട്‌...

മറ്റ്‌ ചിലപ്പോൾ അത്‌ ശിശിരത്തിലെ
ഇലപൊഴിഞ്ഞ ഓക്ക്‌ മരം പോലെ

ശാഖകൾ വിരിച്ച്‌ അനന്തതയിലേക്ക്‌ 
കണ്ണുനട്ട്‌ നിൽക്കാറുണ്ട്‌..

ചിലപ്പോൾ അത്‌ കൊടുംവേനലിലെ
വരൾച്ചയിൽ ഉണങ്ങിയ അത്തിമരം പോലെ
നിസ്സഹായമായി നിൽക്കാറുണ്ട്‌..

അതിശൈത്യത്തില്‍ 
ശീതനിദ്രയുടെ 
ഗര്‍ഭത്തിലേക്ക് മടങ്ങുന്ന വിത്തുകള്‍ പോലെ,
അത് ചിലപ്പോള്‍ ഇലകളും ശിഖരങ്ങളും
തന്റെ വേരുകളിലേക്ക്‌ ഒതുക്കി 
വിസ്മൃതിയുടെ ആഴങ്ങളിൽ മറയാറുണ്ട്.


മനസ്സിന്റെ മുറ്റത്ത്‌
ഒരു മരം നിൽക്കുന്നുണ്ട്‌.
ഒരു ഓർമ്മ മരം.

14 comments:

  1. ഓര്‍മ്മമരത്തിന് എന്നും വെള്ളം

    ഒഴിയ്ക്കണേ.....

    മറക്കരുതേ...!!!

    അനില്‍കുമാര്‍...,

    നല്ല വരികള്‍...,..

    അഭിനന്ദനങ്ങള്‍....,... :)

    ReplyDelete
    Replies
    1. എന്നും വെള്ളമൊഴിച്ചാല്‍ മനസ്സാകെ കാടുപിടിച്ച് പോകുമോ അകകുക്ക ....

      Delete
  2. ഓർമ മരം ഇനിയും പൂക്കട്ടെ കായ്ക്കട്ടെ

    ReplyDelete
    Replies
    1. നന്ദി ഷാജു അതാണിക്കല്‍..

      Delete
  3. അവസാനത്തെ നാല് വരികള്‍ മറ്റുള്ളവയുടെ പ്രകൃതിയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അതൊഴിച്ചാല്‍ മനോഹരമായ ഉപമകള്‍ .

    ReplyDelete
    Replies
    1. ശരിയാണ്.ചൂണ്ടിക്കാട്ടിയതിന് നന്ദി . :)

      Delete
  4. ഓര്‍മ്മ മരം, എന്നും ഓര്‍ക്കാന്‍ നല്ല വരികള്‍.....,,...

    ReplyDelete
  5. ഇപ്പോള്‍ വരികളുടെ പ്രകൃതിക്ക് സംതുലിതാവസ്ഥ വന്നിട്ടൂണ്ട്. പക്ഷെ ശീതകാലത്ത് വിത്തുകള്‍ ഗര്‍ഭാവസ്ഥയിലേക്ക് മടങ്ങുമോ?...പിന്നെ കൂടുതല്‍ വിശകലനത്തിന് ഞാനാളല്ല എന്ന് കൂടി വിനീതമായി അറിയിക്കുന്നു. എങ്കിലും ആന്തരാര്‍ത്ഥം പൊലിപ്പിക്കാനുള്ള കഴിവ് കവിക്കുണ്ട്.

    ReplyDelete
    Replies
    1. "hybernating seeds" ആണ് ഉദ്ദേശിച്ചത് തുമ്പി... :)

      Delete
  6. നല്ല ഭാവന..ഉപമകൾ

    ReplyDelete
  7. അതിശൈത്യത്തില്‍ ശീതനിദ്രയുടെ
    ഗര്‍ഭത്തിലേക്ക് മടങ്ങുന്ന വിത്തുകള്‍ പോലെ,
    അത് ചിലപ്പോള്‍ ഇലകളും ശിഖരങ്ങളും
    തന്റെ വേരുകളിലേക്ക്‌ ഒതുക്കി
    വിസ്മൃതിയുടെ ആഴങ്ങളിൽ മറയാറുണ്ട്...നല്ല വരികള്‍ മാഷേ

    ReplyDelete