Friday, 10 May 2013

ഇനിയും


നിന്നിലേക്ക്‌ ഒഴുകാൻ 
കൊതിക്കുന്ന ഒരു പുഴയായ്‌.
എന്റെ സ്നേഹം 
ഇനിയും കാണാത്തതെന്തു നീ,
കാണാത്തതായ് നടിക്കുന്നതോ?

നിന്റെ കണ്ണുകളിലേക്കു
നോക്കുമ്പോൾ ഞാൻ,
കാണും നക്ഷത്രങ്ങൾ, 
എന്റെ കണ്ണുകളിൽ തിളങ്ങുന്നത്‌ 
നീ കാണാത്തതെന്തേ?

നിന്റെ മന്ദഹാസം 
എന്‍റെ നേരേ നീളുമ്പോൾ,
മനസ്സിൽ നിറയുമാഹ്ലാദത്തിൻ
ചെറുപുഞ്ചിരി എൻ ചുണ്ടിൽ-
വിടരുന്നത്‌ നീ അറിയാത്തതെന്തെ?

പകലിൻ തിരക്കിലും,
ഇരവിൻ വിജനതയിലും,
ഇന്നു ഞാൻ തിരയുവത്‌
നിന്നെയെന്ന്, നിന്നെ മാത്രമെന്ന് 
ഇനിയും അറിയാത്തതെന്ത്‌ നീ...
അറിയാത്തതായ്‌ നടിക്കുവതോ?

ഇനിയില്ലെനിക്ക്‌
നിന്റെ സാമീപ്യമില്ലാതെ,
നിൻ ചുണ്ടിലെ മന്ദഹാസമില്ലാതെ,
നിന്റെ കടക്കണ്ണിലെ നക്ഷത്രങ്ങളില്ലാതെ,
ഒരർത്ഥവും, ഒരു ജീവിതവും, ഒരു മരണവും...

6 comments:

  1. പ്രണയഭാവം വഴിയുന്നൊരു കവിത. നന്നായിട്ടുണ്ട് കേട്ടോ..

    ReplyDelete
    Replies
    1. നന്ദി ശ്രീക്കുട്ടന്‍...

      Delete
  2. Replies
    1. ഇനിയും ഇനിയും ഇനിയും ഷാജു.. :)

      Delete
  3. നിന്റെ കണ്ണുകളിലേക്കു
    നോക്കുമ്പോൾ ഞാൻ,
    കാണും നക്ഷത്രങ്ങൾ,
    എന്റെ കണ്ണുകളിൽ തിളങ്ങുന്നത്‌
    നീ കാണാത്തതെന്തേ?
    വെറുതെ കണ്ണുണ്ടായാല്‍ പോരാ ...കാണണം എന്ന് പറയുന്നത് ഇതിനാണ് അല്ലെ .നല്ല കവിത .

    ReplyDelete