ആകാശത്തേക്ക് തുറക്കുന്ന
ഒരു വാതിലുണ്ട്
എന്റെ മനസ്സിൽ...
വഴിയറിയാതെ,
ദിശയറിയാതെ,
ഇരുട്ടിൽ അലയുമ്പോൾ
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്,
എന്റെ അച്ഛൻ.
അച്ഛന്റെ വിരൽ പിടിച്ച്
വെളിച്ചത്തിലേക്ക്
നടന്നു പോകാറുണ്ട് ഞാൻ ...
ആകാശത്തേക്ക് തുറക്കുന്ന
ഒരു ജാലകമുണ്ട്
എന്റെ മനസ്സിൽ...
ജീവിത ഭാരത്താല്‍,
ആകുലതയാല്‍
ഉഴറുമ്പോള്‍,
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്
എന്റെ അമ്മ.
ചുട്ടുപൊള്ളുന്ന നെറ്റിയിൽ
ഒരു ഉമ്മ നൽകി...
തിരികെ പോകാറുണ്ട്
എന്റെ അമ്മ.
ക്ഷണമാത്രം,
ആ മടിയിൽ തല വച്ച്
ആ വയറിൽ ഉമ്മ വച്ചുറങ്ങുന്ന
ഏഴുവയസുകാരനാകാറുണ്ട്........., ഞാൻ...
ഒരു വാതിലുണ്ട്
എന്റെ മനസ്സിൽ...
വഴിയറിയാതെ,
ദിശയറിയാതെ,
ഇരുട്ടിൽ അലയുമ്പോൾ
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്,
എന്റെ അച്ഛൻ.
അച്ഛന്റെ വിരൽ പിടിച്ച്
വെളിച്ചത്തിലേക്ക്
നടന്നു പോകാറുണ്ട് ഞാൻ ...
ആകാശത്തേക്ക് തുറക്കുന്ന
ഒരു ജാലകമുണ്ട്
എന്റെ മനസ്സിൽ...
ജീവിത ഭാരത്താല്‍,
ആകുലതയാല്‍
ഉഴറുമ്പോള്‍,
ഒരു നക്ഷത്രമായി അതിലൂടെ
ഇറങ്ങി വരാറുണ്ട്
എന്റെ അമ്മ.
ചുട്ടുപൊള്ളുന്ന നെറ്റിയിൽ
ഒരു ഉമ്മ നൽകി...
തിരികെ പോകാറുണ്ട്
എന്റെ അമ്മ.
ക്ഷണമാത്രം,
ആ മടിയിൽ തല വച്ച്
ആ വയറിൽ ഉമ്മ വച്ചുറങ്ങുന്ന
ഏഴുവയസുകാരനാകാറുണ്ട്........., ഞാൻ...
അതെ അവരില്ലാതെ നാം എങ്ങനെ !!
ReplyDeleteവാക്കുകളില്ല അനിലേട്ടാ .. അത്രയ്ക്ക് ഉഷാറായിട്ടുണ്ട് .....
ReplyDeleteഎഴുത്ത് തുടരട്ടെ .. ഇനിയും നല്ല രചനകൾ വരട്ടെ ..
എല്ലാവിധ ആശംസകളും .......!!!